"മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാവുകയാണ്"

Thursday, April 27, 2006

നീ അരികിലുണ്ടോ?

പറഞ്ഞു തരിക, ഒരിളം കാറ്റായ് നിന്‍
സാന്നിധ്യമെന്നെ തഴുകുമീ വേളയില്‍
ആരുനീയെന്നു ഞാനറിയട്ടെ ,
എന്നോ കൊഴിഞ്ഞോരോര്‍മകള്‍ വീണ്ടും വിടരട്ടെ !

പകര്‍ന്നുതരിക, നിറയുമൊരു മൌനമായ്
എന്‍ മുന്നില്‍ നില്‍ക്കുമീ വേളയില്‍
എത്ര പഥങ്ങള്‍ ഒന്നിച്ചു പിന്നിട്ടു നാം,
എത്ര വസന്തത്തിന്‍ നിറങ്ങളണിഞ്ഞു .

ഓര്‍ക്കുന്നുവോ, വിടര്‍ന്ന മിഴികള്‍തന്‍ നീലിമ
ഇന്നെന്‍ സ്വപ്നത്തിന്‍ അഗാധത അറിയവേ ,
എത്ര പുലരിതന്‍ തണുപ്പിലലിഞ്ഞു നാം,
എത്ര പൂക്കള്‍ തന്‍ പുഞ്ചിരിയില്‍ വിടര്‍ന്നു.

തേങ്ങുന്നുവോ നിന്‍ കവിളണിയുമൊരു
കുങ്കുമ ശോഭയിലെതോ സന്ധ്യ ഞാനോര്‍ക്കവേ
ഏതു മൂവന്തി നമ്മുടെ വിരഹത്തിലെരിഞ്ഞു
ഏതു തീരത്തു നാം തമ്മില്‍ പിരിഞ്ഞു

അറിയിന്നു, നിന്‍ പുഞ്ചിരി പാലോളിയില്‍
ഉള്ളം കുളിര്‍ത്തിന്നു നില്‍ക്കവേ ഞാന്‍
എത്ര നിലാവ് പെയ്തുപോയ് വെറുതെ
എത്ര നിന്ദ്രകള്‍ രാപ്പാടി തേങ്ങലയോടുങ്ങി

5 comments:

ഒരില വെറുതെ said...

ഏതു മൂവന്തി നമ്മുടെ വിരഹത്തിലെരിഞ്ഞു
ഏതു തീരത്തു നാം തമ്മില്‍ പിരിഞ്ഞു

വിരഹാര്‍ദ്രമായി ഏതോ കിളി പാടുന്നു.
കവിതയുടെ തിരശീലകളില്‍ കാറ്റു പിടിക്കുന്നു

Unknown said...

അനാദിയാം പ്രണയം... വീണ്ടും വീണ്ടും ലോകത്തെ എഴുതാന്‍ പ്രചോദിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു....

ജയരാജ്‌മുരുക്കുംപുഴ said...

arikilthanneyundu........... aashamsakal...........

anupama said...

പ്രിയപ്പെട്ട മധു,
ഇന്നു വീണ്ടും പൌര്‍ണമി..!ഈ നിലാവ് എത്ര മനോഹരം !
വളരെ നല്ല വരികള്‍..!ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍..!
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു

Anil cheleri kumaran said...

:)