കത്തുന്ന വേനലില്‍ ഉള്ളും പുറവും ഒന്ന് കുളിര്‍പ്പിക്കാനായ് ഞാന്‍ പുഴയെതേടിച്ചെന്നു.
അപ്പോള്‍ പുഴപറഞ്ഞു: " വൃത്തിക്കെട്ടവനെ , കുളിച്ചു ശുന്ധമായിട്ടു വാ ..... "
അതുകേട്ടു കുളിക്കടവില്‍ വിഴുപ്പലക്കുന്ന മണ്ണാത്തിപെണ്ണുങ്ങള്‍ കളിയാക്കി ചിരിച്ചു
.അവരുടെ 'വിയര്‍ക്കുന്ന' നഗ്നത കൊത്തിവലിക്കുവാന്‍ പുഴയില്‍
ചൂണ്ടയിട്ടിരിക്കുന്ന ചെറുക്കന്മാര്‍ ആര്‍ത്തു കൂവിവിളിച്ചു.....
കാട്ടരുവിയില്‍ മുങ്ങികുളിച്ച ബാല്യം ഓര്‍ത്തുകൊണ്ടു ഞാന്‍ തിരിഞ്ഞു നടന്നു .
കുനിഞ്ഞ ശിരസ്സില്‍ ഉദിച്ച ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചില്ല।
കവിളിലെ ജലകണങ്ങള്‍ വിയര്‍പ്പുതുള്ളികളായി ഞാന്‍ കരുതി।
അരുവി പുഴയാകുമ്പോള്‍ ഇങ്ങിനെ ആയിരിക്കും വിധി.
Subscribe to:
Post Comments (Atom)

No comments:
Post a Comment